March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 21, 2025

ജനങ്ങളുടെ നാവായി മാധ്യമങ്ങള്‍ മാറണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

1 min read
SHARE

തിരുവനന്തപുരം: ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോഹഫറന്‍സ് ഹാളില്‍ നടന്ന കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സമൂഹത്തിന് മുമ്പില്‍ വാര്‍ത്തകള്‍ സത്യസന്ധ്യവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.സംഘടനയുടെ ഐ.ഡി. കാര്‍ഡ് വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.സംഘടന വിവിധ ജില്ലകളിലായി ആരംഭിക്കുന്ന മീഡിയ ഹൗസിന്റെ ലോഗോ പ്രകാശനം കോര്‍ കമ്മിറ്റി ചെയര്‍മാന്‍ വി.സെയ്ദും എന്‍ജിഒ പ്രഖ്യാപനം പൊജക്ട് കോഡിനേറ്റര്‍ ജോയി മാത്യുവും നിര്‍വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് പതാക ഉയര്‍ത്തി ചടങ്ങിന് അദ്ധ്യക്ഷനായി.

 

സംസ്ഥാന ജന: സെക്രട്ടറി സുവിഷ് ബാബു, സംസ്ഥാന കോര്‍ കമ്മിറ്റി കണ്‍വീനര്‍ പീറ്റര്‍ ഏഴിമല, സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.മാധ്യമ പ്രവര്‍ത്തകരും ട്രേഡ് യൂണിയനും എന്ന വിഷയത്തിലുള്ള സെമിനാറിന് കെ.പി.രാജേന്ദ്രന്‍, വി.ജെ.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.അടുത്ത് ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.സംഘടനാ റിപ്പോര്‍ട്ട്, ചര്‍ച്ച, മറുപടി എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.വിവിധ ജില്ലകളില്‍ നിന്നായി എത്തിയ നൂററിന്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.