കെ എൻ എം തലശ്ശേരി സർഗ്ഗ മേള സലഫി മദ്രസ ഇരിട്ടി ഓവറോൾ ചാമ്പ്യന്മാർ

കൈതേരി: കെ എൻ എം തലശ്ശേരി കോപ്ലക്സ് തലമദ്രസ സർഗ്ഗ മേള 521പോയിന്റുമായി ഇരിട്ടി സലഫി മദ്രസ ചാമ്പ്യന്മാരായി 429.പോയിന്റുമായി ഇസ്ലാഹിയ മദ്രസ കൈതേരി രണ്ടാം സ്ഥാനവും 372പോയിന്റുമായി മട്ടന്നൂർ സലഫി മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കെ എൻ എം കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം മൂരിയാട്ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീർ കൈതേരി അധ്യക്ഷതവഹിച്ചു. കെ എൻ എം കൈതേരിയൂണിറ്റ് പ്രസിഡണ്ട് ബഷീർ എൻ,സെക്രട്ടറി അബൂബക്കർ, അക്ബർ, കെ വി മുഹമ്മദ്, ജില്ലാ മദ്രസ കോഡിനേറ്റർ അൻസാർ മാഷ്, ജനറൽ കൺവീനർ അബൂ നന്മണ്ട, ബാസിൽ കൈതേരി തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് കൈതേരി വിജയികൾക്കുളള സമ്മാനം വിതരണം ചെയ്തു.

