August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

KPCC പുനഃസംഘടന; യുവാക്കൾക്ക് പ്രാധാന്യം നൽകാൻ കോൺഗ്രസ്

SHARE

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും നടപ്പാക്കാനാണ് നീക്കം. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചന. യുവാക്കൾ, പൊതു സ്വീകാര്യത തുടങ്ങിയവർ നേതൃതലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം.പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺ​ഗ്രസിലെ ആവശ്യം. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാൻ പുതിയ നീക്കം. പാർലമെൻററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളിൽ കുത്തിതിരികുന്ന പഴയ രീതിക്ക് കടിഞ്ഞാൺ വന്നേക്കും.അതേസമയം, നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് ശിവകുമാർ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടു. കൊടിക്കുന്നിൽ സുരേഷ്,ബെന്നി ബഹനാൻ ,ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളും സജീവമായി ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പലവട്ടം തഴഞ്ഞ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. ബെന്നി ബഹനാനായി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. കെസി വേണുഗോപാൽ വിഭാഗത്തിൻറെ പിന്തുണയിലാണ് മാത്യു കുഴൽനാടനായുളള നീക്കം.