August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 18, 2026

കെഎസ്എഫ്ഇ ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

SHARE

കെഎസ്എഫ്ഇയുടെ 1000 ശാഖകള്‍ തുറന്ന് ബിസിനസ് ഒരു ലക്ഷം കോടി രൂപയിലെത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തനമാരംഭിച്ച കെഎസ്എഫ്ഇ 699-ാമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കെഎസ്എഫ്ഇയുടെ ബിസിനസ് 80500 കോടി രൂപ എത്തിയതായും മന്ത്രി പറഞ്ഞു. എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി, അംഗം ഇ ടി ഗംഗാധരന്‍, കെഎസ്എഫ്ഇ ഡയറക്ടര്‍ അഡ്വ. എം സി രാഘവന്‍, മാനേജിംഗ് ഡയറക്ടര്‍ എസ് കെ സനില്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ് ഗിരീഷ് കുമാര്‍, എസ് അരുണ്‍ ബോസ്, വി എം റോജ രമണി, ടി ചന്ദ്രന്‍, പി വി ബാബു രാജേന്ദ്രന്‍, സന്തോഷ് വള്ളുവന്‍കടവ്, എസ് മുരളീകൃഷ്ണപിള്ള, രജിത്ത് തോരയില്‍, എന്‍ കെ ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.