ഓടകളിലെമാലിന്യപ്രശ്നം: ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

1 min read
SHARE

കണ്ണൂർ : കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടകള്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചതും കവറിംഗ് സ്ലാബ് ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മേയര്‍ ടി.ഒ.മോഹനന്‍ ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് തുടര്‍ന്ന് ദേശീയപാത അഥോറിറ്റി ടീം ലീഡറും കണ്‍സള്‍ട്ടന്‍റുമായ എസ്.ജഗദീഷ്, റെസിഡന്‍റ് എന്‍ജിനീയര്‍ എം .വിശ്വനാഥും സ്ഥലം സന്ദര്‍ശിച്ചു. ഏറെ തിരക്കേറിയ പ്രദേശത്ത് ഇത് ഗുരുതരമായ പ്രശ്നമാണെന്നും ദേശീയപാത പ്രോജക്‌ട് ഡയറക്ടറുമായി സംസാരിച്ചു അടുത്തയാഴ്ച തന്നെ മേയറുടെ സാന്നിധ്യത്തില്‍ വിശദമായ യോഗം വിളിച്ചുചേര്‍ക്കുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.