കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യങ്ങൾ
1 min read

കണ്ണൂർ ∙ജില്ലാ ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു5 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു, 42 കിടക്കകളുള്ള പീഡിയാട്രിക് കെയർ യൂണിറ്റ്, സ്ത്രീകൾക്കായുള്ള പ്രത്യേക വാർഡ് എന്നിവയാണ് ജില്ലാ ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതലായി ഒരുക്കിയ സൗകര്യങ്ങൾ.12 കിടക്കകളുള്ള ഹൈ ഡിപെൻഡൻസി യൂണിറ്റ്(എച്ച്ഡിയു), 30 ഓക്സിജൻ സപ്പോർട്ടഡ് ബെഡ് എന്നിവയാണ് പീഡിയാട്രിക് കെയർ യൂണിറ്റിലുള്ളത്. 2.05 കോടി രൂപയുടെ ഉപകരണങ്ങൾ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.9 കോടി രൂപ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ വൈകാതെ പൂർത്തിയാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
