August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

കുടുംബശ്രീ സഖി സേവന ഗ്രൂപ്പ്‌ ജില്ലയിൽ പ്രവർത്തനമാരംഭിച്ചു

SHARE

 

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സഖി സേവന ഗ്രൂപ്പ്‌ പ്രവർത്തനമാരംഭിച്ചു.കല്ല്യാശ്ശേരി സി ഡി എസിന്റെ കീഴിൽ അയൽക്കൂട്ടം പ്രവർത്തകരായ എം നളിനി ,ഇ വി ജയശ്രീ , കെ രജ്‌ന, എം വി ഓമന, കെ സിന്ധു എന്നിവരാണ് അംഗങ്ങൾ.
ക്ലീനിങ് തൊഴിൽ, കാർഷിക ജോലികൾ, അസുഖബാധിതരുടെ പരിചരണം എന്നീ ജോലികൾക്ക് ഇനി സഖി സേവന ഗ്രൂപ്പിനെ ബന്ധപ്പെടാം.
കുടുംബശ്രീ കെ ഫോർ കെയറുമായ്‌ ചേർന്നാണ് രോഗിപരിചരണം.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭിക്കും.

കല്ല്യാശ്ശേരി സി ഡി എസ്സിൽ വച്ച് നടന്ന പൊതു സഭയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ ആണ് സഖി സേവന ഗ്രൂപ്പിന്റെ ഉത്ഘാടനം നിർവഹിച്ചത്.
പൊതു സഭയിൽ വച്ച് സംസ്ഥാന തല മാലിന്യമുക്ത നവ കേരളം പരിപാടിയിൽ പ്രബന്ധം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മലർവാടി ബാല സഭ അംഗം വൈഗ ലഗേഷിനെയും അനുമോദിച്ചു.
കല്ല്യാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം ടി മൃദുല, സി ഡി എസ് ചെയർപേഴ്സൺ കെ സി രേണുക എന്നിവർ പങ്കെടുത്തു.