December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

1 min read
SHARE

ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുപ്പോഴേയ്ക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.