March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 19, 2025

കണ്ണൂർ പാറക്കണ്ടിയിലെ വീടിന് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ

1 min read
SHARE

കണ്ണൂർ പാറക്കണ്ടിയിലെ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ. പാറക്കണ്ടിയിലെ സതീഷ് എന്ന ഉണ്ണിയെയാണ് ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. പാറക്കണ്ടിയിലെ ശ്യാമള (75)യുടെ വീടിനാണ് തിങ്കളാഴ്ച പുലർച്ചെയോടെ പ്രതി തീവെച്ചത്. ആക്രിസാധനം കൂട്ടിയിടുന്നതുമായി ബന്ധപ്പെട്ട വിദ്വേഷമാണ് തീവെപ്പിന് കാരണമെന്ന് പ്രതി മൊഴി നൽകി. ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹൻ, എസ് ഐ അരുൺ നാരായൺ, നസീബ്, എ എസ് ഐ രഞ്ജിത്, അജയൻ, എസ് സി പി ഒ നാസർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.