വീട്ടിൽ അതിക്രമിച്ചുകയറി കൊലപാതകം; 23-കാരിയെ വെട്ടിക്കൊന്നത് പ്രണയാഭ്യർഥന നിരസിച്ചതിന്
1 min read

സുളള്യ: യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊന്നത് പ്രണയാഭ്യർഥന നിരസിച്ചതിനാലെന്ന് പോലീസ്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതി സുള്ള്യ ജാൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശ (24) നെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഉമേഷ് രക്ഷപ്പെട്ട സ്കൂട്ടറും കൊലപാതകത്തിനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
