ജിയോ 5ജി സേവനം ഇനി കണ്ണൂരിലും
1 min readകേരളത്തിൽ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളിൽ കൂടി വ്യാപിപ്പിച്ചു. കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 11 നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു. 5ജി എത്തിയ നഗരങ്ങളിൽ അധിക ചെലവില്ലാതെ ഒരു ജി.ബി വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ആസ്വദിക്കാൻ റിലയൻസ് ഉപയോക്താക്കൾക്ക് വേണ്ടി ഒരു വെൽക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.