ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തിൻ്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
1 min readസമ്പാദ്യത്തിൻ്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വാർത്തകളിൽ ഇടം പിടിച്ച വയോധികൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കുറുവ സ്വദേശി ചാലാടൻ ജനാർദ്ദനൻ (68 ) ആണ് മരിച്ചത്. ബീഡിതെറുത്ത് സമ്പാദിച്ചതിൽ നിന്ന് 2 ലക്ഷം രൂപയാണ് കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നൽകിയത്.ചാലാടൻ ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.