ക്ഷേമപെന്‍ഷന്‍: കേന്ദ്രം ഇനി നേരിട്ട് നല്‍കും
1 min readവാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കി.പകരം കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌കാരം ഉപകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്. പുതിയ സാമ്ബത്തിക വര്‍ഷരംഭമായ ഈ മാസം മുതലാണ് കേന്ദ്രം പരിഷ്‌കാരം നടപ്പിക്കിയത്.
സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുമ്ബോള്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കൂട്ടിചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ലക്ഷം പേര്‍ക്കാണ്. മുമ്ബ് എല്ലാവര്‍ക്കും 1600 രൂപ വീതം കേരളം നല്‍കിയ ശേഷം പിന്നീട് കേന്ദ്രത്തില്‍ നിന്ന് വിഹിതം വാങ്ങുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇനി കേന്ദ്രവും കേരളവും വേവ്വെറെ പണം നിക്ഷപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. കേരളം രണ്ടോ മൂന്നോ മാസം കൂടുമ്ബോളാണ് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത.് കേന്ദ്രം പ്രതിമാസം വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.അതേസമയം ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള പണം ബാങ്കുകളില്‍ എത്തിയെങ്കിലും ട്രഷറികളില്‍ എത്തിയില്ല. സര്‍ക്കാര്‍ ഇന്ന് പണം അനുവദിച്ചില്ലെങ്കില്‍ വിഷുവിന്് മുമ്ബ് പെന്‍ഷന്‍ വിതരണം നടക്കില്ല. സഹകരണ ബാങ്കുകള്‍ വഴിയാണ് നേരിട്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള തുക വീട്ടിലെത്തിക്കുന്നത്