പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത ആശാന് സ്നേഹാദരം; മന്ത്രി വീണാ ജോര്‍ജ്.
1 min read

കലാമണ്ഡലം ഗോപിയാശാനെ പുകഴ്ത്തി മന്ത്രിമാരായ വി ശിവൻകുട്ടിയും വീണ ജോർജും. പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരമെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജിന്റെ കുറിപ്പ്.‘പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമാണെന്നും’ കുറിപ്പിൽ പറയുന്നു. എന്നാൽ ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ കലാമണ്ഡലം ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം.
