യുപി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
1 min read

മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് മലയാളി ഡോക്ടർ അബിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബിഷോ ഡേവിഡ് പിജി വിദ്യാർത്ഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു.വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടർന്ന് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാർ ഒരു സ്റ്റാഫിനെ അന്വേഷിക്കാൻ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഗുൽറിഹ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുറിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെയും അയച്ചു.ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
