തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം, തൊഴിലാളിയ്ക്ക് പരിക്ക്

1 min read
SHARE

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ പരിശ്രമത്തിനു ശേഷം അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് പുറത്തെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നെയ്യാറ്റിൻകര ആനാവൂരിലാണ് സംഭവം.അപകടത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ഷൈലനെ  ഒന്നര മണിക്കൂർ നേരത്തെ രക്ഷപ്രവർത്തനത്തിനു ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ശൈലൻ്റെ അരയ്ക്ക് കീഴ്പോട്ട് മണ്ണിനടിയിൽ അകപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് വാരിയെല്ലിന് പൊട്ടലേറ്റ ശൈലനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി.