താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍; എ കെ ബാലന്റെ സംശയം ദൂരീകരിക്കുമെന്ന് ആന്റണി രാജു

1 min read
SHARE

മുൻ മന്ത്രി എ.കെ. ബാലന്റെ വിമര്‍ശനം കാര്യമറിയാതെയാണെന്ന് മന്ത്രി ആന്റണി രാജു. അദ്ദേഹത്തന്റെ സംശയം ദൂരീകരിക്കമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു സാമൂഹ്യമാധ്യമത്തില്‍ ബാലന്റെ വിമര്‍ശനം. യൂണിയനുകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാം. യൂണിയനുകളുമായി മാനേജ്‌മന്റ് ചർച്ച ചെയ്‌ത്‌ എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.