പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്തു: മന്ത്രി മുഹമ്മദ് റിയാസ്
1 min readസംസ്ഥാനത്ത് ബിഎം & ബിസി റോഡുകള്‍ വന്നതോടെ കേടുപാടുകള്‍ കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റിലൈസ് ചെയ്തിട്ടുണ്ടെന്നും എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റലൈസേഷൻ ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം ഏറെ മുമ്പിലെത്തി. റണ്ണിങ്ങ് കോൺട്രാക്ട് ഏർപ്പെടുത്തിയതോടെ റോഡുകളുടെ പരിപാലനം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുമരാമത്ത് റോഡുകളിൽ വാട്ടർ അതോറിറ്റി കുഴിയെടുക്കുന്നത് കുറഞ്ഞതായും ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.