വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, ഡിവൈഎഫ്‌ഐക്കാര്‍ അത് തടഞ്ഞു’; മന്ത്രി സജി ചെറിയാന്‍

1 min read
SHARE

നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. വിമോചന സമരക്കാലത്തെതു പോലെയുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുകയാണെന്നും അതിജീവനത്തിനുവേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഡിവൈഎഫ് നേതാക്കള്‍ ചെയ്തത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് സജി ചെറിയാനും ആവര്‍ത്തിച്ചു. ബസിനു മുന്നില്‍ ചാടി രക്തസാക്ഷിയെ സൃഷ്ടിക്കുന്നത് ഡിവൈഎഫ്‌ഐ തടഞ്ഞെന്നും മന്ത്രി സജി ചെറിയാന്‍  പറഞ്ഞു.