വന്ദേഭാരത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നത് നിരവധി സ്ത്രീകള്‍ക്ക്

1 min read
SHARE

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എത്തിയതോടെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജോലിയാണ് നഷ്ടമായത്. സാധാരണ ട്രെയിനുകളെ ആശ്രയിച്ച് എറണാകുളത്ത് കുറഞ്ഞ വരുമാനത്തില്‍ ജോലിക്ക് പോയിരുന്നവരാണ് ട്രെയിനുകള്‍ വൈകുന്നേരത്തോടെ വീട്ടില്‍ മടങ്ങിയെത്താന്‍ കഴിയാതെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്. വൈകുന്നേരം ആറുമണിക്ക് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ ആലപ്പുഴയില്‍ എത്തുന്നത് രാത്രി 9 മണിക്കാണ്. ഇതുമൂലം ആലപ്പുഴയ്ക്ക് എറണാകുളത്തിനും ഇടയിലിറങ്ങുന്ന സ്ത്രീകള്‍ക്ക് വീട്ടില്‍ പോകാന്‍ മറ്റ് യാത്ര സൗകര്യങ്ങള്‍ ഇല്ലാതായതോടെയാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്.