പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി. സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നിട്ടുണ്ട്.