രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 1.12 ലക്ഷം ദിവസവേതനക്കാര്‍; കേന്ദ്രം ലോക്‌സഭയില്‍
1 min read

2019 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാരെന്ന് കേന്ദ്രം ലോക്‌സഭയില്‍. കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ കണക്ക് ലോക്‌സഭയില്‍ അറിയിച്ചത്.മൂന്ന് വര്‍ഷത്തിനിടെ 35,950വിദ്യാര്‍ത്ഥികളും 31,839 കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. ഇതില്‍ 66,912 വീട്ടമ്മമാരും 53,661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43,420 ശമ്പളക്കാരും 43,385 തൊഴിലില്ലാത്തവരുമാണ് ജീവനൊടുക്കിയത്.അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമം അനുസരിച്ച്, ജീവിതം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് ദിവസ വേതന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
