January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

ഇനി ഭക്ഷണം റോബോട്ടെത്തിക്കും; നൂതന വിദ്യയുമായി ദുബായി

1 min read
SHARE

പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായി ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ദുബായ് ആര്‍ടിഎയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക.ഓണ്‍ലൈന്‍ സര്‍വ്വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബായ് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തലാബോട്ട് എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സ്വകാര്യ മേഖലയുമായി സഹകരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭാവിയില്‍ സേവനം വ്യാപിപ്പിക്കുമെന്ന് ദുബായ് ആര്‍ടിഎ സിഇഒ അഹമ്മദ് ബഹ്‌റൂസിയാന്‍ അറിയിച്ചു. മൊബൈല്‍ ആപ്പു വഴി ഉപഭോക്താവിന് റോബോട്ട് വരുന്ന വിവരം ട്രാക്ക് ചെയ്യാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.