കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ

1 min read
SHARE

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്.