കോഴിക്കോട് കല്യാണ വീട്ടിൽ വൻ കവർച്ച

1 min read
SHARE

കോഴിക്കോട്: പേരാമ്പ്ര പൈതോത്ത് കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ തുകയും സൂക്ഷിച്ച പണപ്പെട്ടിയാണ് മോഷണം പോയത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. പേരാമ്പ്ര പൈതോത്ത് സ്വദേശി കോറോത്ത് സന്ദാനന്ദൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ്. വിവാഹ സൽക്കാരത്തിന് ഉപഹാരമായി ലഭിച്ച മുഴുവൻ തുകയും അടങ്ങുന്ന പെട്ടിയാണ് മോഷ്ടിച്ചത്.ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല. പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 10.30 ഓടെ സദാനന്ദനും ഭാര്യയും മകനും ഉറങ്ങിയിരുന്നു. മോഷണ വിവരം അറിയിച്ചതിനെ തുടർന്ന പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, ഫിങ്കൽ പ്രിൻ്റ് വിധഗ്ധരും വീട്ടിൽ പരിശോധ നടത്തി.