വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു
1 min readവയനാട്: തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.