October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

സ്വാഗത സംഘ രൂപീകരണ യോഗം.

SHARE

ഇരിട്ടി നഗരസഭയുടെ 2026 ലെ കേരളോത്സവം വിജയകരമായ നടത്തിപ്പിനു വേണ്ട സ്വാഗതസംഘ രൂപികരണം നഗരസഭ ഹാളിൽ ചേർന്നു നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ രൂപീകരണ യോഗം ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എൻ.കെ. അലി അസ്ക്കർ സ്വാഗതം പറഞ്ഞു.വിദ്യാദ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാജൻ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജു ആർ.കെ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധനിഷ.പി. യുത്ത് കോ-ഓഡിനേറ്റർ അശ്വിൻ കാരായി എന്നിവർ സംസാരിച്ചു.നഗരസഭ കൗൺസിലർമാർക്ക് പുറമെ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നവം: 1 മുതൽ 22 വരെ വിവിധ മത്സരങ്ങൾ നടത്തുന്നതിനും ഒക്ടോബർ 26നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. ഫുട്ബോൾ, അതലറ്റിക് മത്സരങ്ങൾവള്ള്യാട് ഗ്രൗണ്ടിലും, ക്രിക്കറ്റ് മത്സരം MG കോളേജ് ഗ്രൗണ്ടിലും, വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻ്റിലും, ഷട്ടിൽ ടൂർണമെൻ്റ് ഇരിട്ടി M S ഇ ൻ്റോർ ഗ്രൗണ്ടിലും കലാ മത്സരങ്ങൾ ചാവശ്ശേരി മിനിസ്റ്റേഡിയത്തിലും വെച്ച് നടത്തുന്നതിനും പ്രാദേശിക സംഘാടക സമിതികൾ ചേരുന്നതിനു തിരുമാനിച്ചു