പൊന്‍തമ്പിക്ക് തങ്കക്കുടവുമായി എംകെ സ്റ്റാലിന്‍; കിടിലന്‍ സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട്
1 min read

ലോക ചെസ് കിരീടം നേടിയ ഡി ഗുകേഷിന് വമ്പൻ പ്രതിഫലം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അഞ്ച് കോടി രൂപയാണ് പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 18 കാരനായ ഗ്രാന്‍ഡ് മാസ്റ്ററിന് 11.45 കോടി രൂപ ചാമ്പ്യൻഷിപ്പ് സമ്മാനത്തുകയായി തന്നെ ലഭിക്കുന്നുണ്ട്. ഇതിന് പുറമെയാണ് തമിഴ്നാട് സർക്കാറിൻ്റെ സമ്മാനത്തുക.
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷിന്റെ നേട്ടത്തെ ആദരിക്കുന്നതിനായി, 5 കോടി രൂപ ക്യാഷ് പ്രൈസ് സസന്തോഷം പ്രഖ്യാപിക്കുകയാണെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ‘അദ്ദേഹത്തിന്റെ ചരിത്രവിജയം രാഷ്ട്രത്തിന് അഭിമാനവും സന്തോഷവും ഏകി. ഭാവിയിലും അദ്ദേഹം തിളങ്ങുകയും കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യട്ടെ,’ മുഖ്യമന്ത്രി അഭിനന്ദിച്ചു.
