July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 14, 2025

മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

1 min read
SHARE

മുൻ മിസ് പുതുച്ചേരിയും മോഡലുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. അമിതമായി ഉറക്കഗുളിക കഴിച്ചതിനെതുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ജൂലൈ അഞ്ചിനാണ് സാൻ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ ഇവിടെ നിന്ന് ആരോടും പറയാതെ ഇവർ ഇറങ്ങി പോകുകയായിരുന്നു.

സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ ചില പ്രശ്നങ്ങളും സാൻ നേരിട്ടിരുന്നു. കുറെ നാളുകളായി മോഡൽ ഡിപ്രഷനിൽ ആയിരുന്നുവെന്നാണ് സൂചന. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സാൻ എഴുതിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ അടുത്തിടെയാണ് സാൻ റേച്ചലിന്റെ വിവാഹം കഴിഞ്ഞത്. 26 കാരിയായ മോഡൽ, ചലച്ചിത്ര – വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്.
പതിനഞ്ചിലധികം സൗന്ദര്യമത്സരങ്ങളിൽ സാൻ സാന്നിധ്യം അറിയിച്ചു. ഒടുവിൽ ക്വീൻ ഓഫ് മദ്രാസ്, മിസ് പുതുച്ചേരി എന്നീ കിരീടങ്ങളൊക്കെ സ്വന്തമാക്കിയ സാൻ രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് ആഫ്രിക്ക ഗോൾഡൻ മത്സരവേദിയിലും എത്തിയിരുന്നു.