കേരള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനത്തിന് നീക്കം; അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒറ്റ വിജ്ഞാപനം ഇറക്കി

SHARE

കേരള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനത്തിന് നീക്കം. അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒറ്റ വിജ്ഞാപനം ഇറക്കി. നൂറോളം കോൺട്രാക്ട് അധ്യാപകരെയാണ് നിയമിക്കാൻ നീക്കം നടക്കുന്നത്.എല്ലാ വിഭാഗത്തിലെയും ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിച്ച് റോസ്റ്റർ പ്രകാരം അഭിമുഖം നടത്തണമെന്ന സർക്കാർ ഉത്തരവാണ് സർവകലാശാല അട്ടിമറിച്ചത്. ഇതോടെ അധ്യാപക നിയമനത്തിലെ സംവരണ ചട്ടം പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. സർക്കാർ ഉത്തരവും ഹൈക്കോടതി വിധിയും മറികടന്നാണ് തിരക്കിട്ട നിയമന നീക്കം.