ഉന്നത വിജയികളെ എം എസ് എഫ് അനുമോദിച്ചു.

1 min read
SHARE
ഇരിട്ടി: സീതി സാഹിബ്‌ എക്‌സലൻസ് അവാർഡ് എന്ന പേരിൽ എം എസ് എഫ് ആറളം ശാഖ കമ്മിറ്റി SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എം.എസ്.എഫ് ശാഖ പ്രസിഡന്റ്‌ സവാദ് പി യുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ ഇബ്രാഹിം പൊയിലൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം മുഖ്യതിഥിയായി.
ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ.വി ബഷീർ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ടി.വി.അഫ്സൽ, ആദിൽ ഷാൻ, സഫ്നാദ്, റിസ്വാൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശാഖ ജന സെക്രട്ടറി കെ.വി സൻജീദ് സ്വാഗതവും പറഞ്ഞു. ട്രഷറർ പി.റിസാൻ നന്ദിയും പറഞ്ഞു.