എം എസ് എഫ് ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു
1 min read

ഇരിട്ടി : പെഹല്‍ഗാം ഭീകരക്രമണത്തിന്റെ പാശ്ചാത്തലത്തിൽ എം എസ് എഫ് പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. എം എസ് എഫ് പുന്നാട് ശാഖ പ്രസിഡന്റ് അൻവർ സിയാദ് ന്റെ ആദ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു.
നിരപരാതികളായ മനുഷ്യജീവനുകളെ കൊന്നൊടുക്കിയ ഭീകരവാദികളെയും അവരുടെ പിന്നിലെ മുഴുവൻ ഭീകരസംഘങ്ങളെയും ഉടൻ തുറങ്കിലടക്കടക്കണമെന്ന് സായാഹ്ന സംഗമം ആവശ്യപ്പെട്ടു.
എം എസ് എഫ് പേരാവൂർ നിയോജകമണ്ഡലം ജന സെക്രട്ടറി ശമൽ വമ്പൻ, മുനിസിപ്പൽ ജന. സെക്രട്ടറി അഫ്സൽ ഹസൻ, സിദ്ർ സൈഫുദ്ധീൻ, കെ കെ യൂസുഫ ഹാജി, പിവിസി ഷഹീർ, കെവി മുനീർ, വണ്ടിച്ചാൽ അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു. സിയാദ് സൈദലവി സ്വാഗതവും സൽമാൻ ജാഫർ നന്ദിയും പറഞ്ഞു.
