താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

1 min read
SHARE

കോഴിക്കോട്: താമരശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന് എഴുതിയ പരീക്ഷയില്‍ എ പ്ലസ്. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ഒരേയൊരു പരീക്ഷയാണ് ഷഹബാസ് എഴുതിയത്. ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം തടഞ്ഞുവെച്ചിരുന്നു.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.