എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്വീകരിച്ചിട്ടുള്ളത് സ്ത്രീ സൗഹൃദ നയം: മുഖ്യമന്ത്രി

1 min read
SHARE

എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്ത്രീ സൗഹൃദ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസരംഗത്ത് ലിംഗ സമത്വം നമ്മുടെ നാടിന് നേടാന്‍ ആയിട്ടുണ്ട്. നവകേരള സദസ്സില്‍ കണ്ടത് വന്‍ സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നെന്നും നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ വര്‍ഷത്തെ ബജറ്റില്‍ 21.5% ജെന്‍ഡര്‍ ബജറ്റാണ.സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്.കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതിപ്പെടല്‍ സ്ത്രീകള്‍ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി