July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഫെഡറൽ സമീപനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നു, വരുമാനത്തെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം കൈകടത്തൽ നടത്തുന്നു: മുഖ്യമന്ത്രി

1 min read
SHARE

ഫെഡറൽ സമീപനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ലിസ്റ്റിൽ പെട്ട കാര്യങ്ങളിൽ കേന്ദ്രം കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ ദിനാഘോഷം സമാപന സമ്മേളനം കൊട്ടാരക്കരയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനങ്ങളിലെ വരുമാനത്തെ ബാധിക്കുന്ന തരത്തിൽ കൈകടത്തൽ നടത്തുന്നുവെന്നും ഗ്രാൻഡുകൾ കേരളത്തിന് കൃത്യമായി കിട്ടുന്നില്ല. കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം സംസ്ഥാനത്തിന് കിട്ടുന്നില്ല എന്നും ഗ്രാൻറ് സൗജന്യമോ, ഔദാര്യമോ അല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഭരണഘടനപരമായ അവകാശം ആണെന്നും നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം ധനകാര്യ കമ്മീഷന് മാത്രം ആണ്. പക്ഷേ ധനകാര്യ മന്ത്രാലയമാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യത്ത് ഏറ്റവും കുറവ് ഭരിദ്ര വിഭാഗമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നു.എന്നിട്ടും ഗ്രാൻറ് നിഷേധിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.യഥാസമയം കേന്ദ്രം അർഹമായ പണം നൽകുന്നില്ല. ധനകാര്യ കമ്മീഷൻ പറയാത്ത നിബന്ധന കേന്ദ്ര ധനമന്ത്രാലയം അടിച്ചേൽപ്പിക്കുന്നു.കേന്ദ്രത്തിൽ നിന്ന് അർഹമായത് ലഭിക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.