അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി, സ്ഥലത്ത് പൊലീസ് സംഘത്തോടൊപ്പം ഒരു പ്രതിയും
1 min read

അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ പൊലീസ് കണ്ടെത്തി. ഇവിടെ പാറക്കൂട്ടത്തിനിടയിലും അരുവിയിലുമായാണ് ബാഗുകൾ കണ്ടത്. ഇതിൽ മൃതദേഹാവശിഷ്‌ടങ്ങളാണോ എന്നത് പരിശോധന നടത്തിയേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.തിരൂർ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഒളവണ്ണ സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ സിദ്ദിഖ്(58) കൊല്ലപ്പെട്ടത്. മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ അട്ടപ്പാടിയിൽ നിന്നാണ് ലഭിച്ചത്.
