തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം കണ്ടെത്തി
1 min readആലുവ | ആലുവയിൽ നിന്ന് കാണാതായ ചാന്ദ്നി കുമാരിയെന്ന അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആണ് കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശിയായ അഷ്ഫാഖ് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കൈമാറി എന്നാണ് കസ്റ്റഡിയിൽ ഉള്ള അഷ്ഫാഖിൻ്റെ മൊഴി. സുഹൃത്തിനാണ് കുട്ടിയെ കൈമാറിയത് എന്നും, സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടു പോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിൻ്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.