പൊതുമരാമത്തുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
1 min readപൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആദ്യ പദ്ധതികൾ കൊല്ലം എറണാകുളം ജില്ലകളിൽ നടത്തുമെന്നും കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് നയം കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.ബി.എം ആൻഡ് ബി.സി റോഡ് നിർമ്മാണം വിപുലമാക്കും. 5 വർഷത്തെ നിർമ്മാണ പ്രവർത്തികളാണ് ലക്ഷ്യമെന്നും എറണാകുളം ജില്ലയിലെ 50 ശതമാനം റോഡുകൾ ബി. എം ആൻഡ് ബി. സി ആയി മാറിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റസ്റ്റ് ഹൗസ്, ഗസ്റ്റ് ഹൗസ് ഓൺ ലൈൻ ബുക്കിങ്ങുകൾ കൂടിയതായും അദ്ദേഹം പറഞ്ഞു.