പൂജപ്പുര സെന്‍ട്രല്‍ ‍ജയിലിൽ കൊലക്കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു

SHARE

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ‍ജയിലിൽ കൊലക്കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. ഗർഭിണിയായിരുന്ന ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീനിവാസനാണ് മരിച്ചത്. അസുഖബാധിതനായിരുന്നു പ്രതി പന്ത്രണ്ടാം ബ്ലോക്കിലാണ് ആത്മഹത്യ ചെയ്തത്. സെല്ലില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ ഒറ്റയ്ക്കായിരുന്നു സെല്ലിൽ പാർപ്പിച്ചിരുന്നത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ നേരത്തെ ജയിൽ ചാടാനും ശ്രമം നടത്തിയിട്ടുണ്ട്.