കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം.

കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനത്തിന് നേരെ മുസ്ലീം ലീഗ് ആക്രമണം. എസ്കെഎസ്എസ്എഫ് കൗൺസിൽ യോഗത്തിനിടെയാണ് ലീഗ് പ്രവർത്തകർ പ്രവർത്തകർ ഇരച്ചു കയറി അക്രമം അഴിച്ചു വിട്ടത്. ഓഫീസിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഭരണത്തിൻ്റെ ഹുങ്കിൽ ലീഗുകാർ അഴിഞ്ഞാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചുവെള്ളിയാഴ്ച രാത്രിയായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാന മന്ദിരമായ കണ്ണൂർ ഇസ്ലാമിക് സെന്ററിനെ നേരെയുള്ള ലീഗ് ആക്രമണം.മുസ്ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുൻസിപ്പൽ കൗൺസിലുമായ വി എൻ. മുഹമ്മദിൻ്റെയും കീഴല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരിയും നേതൃത്വത്തിലുള്ള 50 ഓളം വരുന്ന മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്. SKSSF കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയായിരുന്നു ആക്രമണം.ആക്രമണം നടത്തിയത് ലീഗ് ക്രിമിനലുകളാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ,ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന സമിതിയംഗം പി ശരി,എം എൽ എ മാരായ കെവി സുമേഷ് വി കെ സനോജ് തുടങ്ങിയവർ സമസ്ത ആസ്ഥാനം സന്ദർശിച്ചു

