നാഗത്താൻ പാമ്പിനെ തൃച്ചംബരത്ത് കണ്ടെത്തി
1 min read

തളിപ്പറമ്പ്: ജില്ലയിൽ അപൂർവമായി കണ്ടുവരുന്ന നാഗത്താൻ പാമ്പിനെ തളിപ്പറമ്പ് തൃച്ചംബരം എസ് എൻ ഡി പി മന്ദിരത്തിന് സമീപം ഇലക്ട്രിക്കൽ ഷോപ്പിൽ നിന്ന് പിടിച്ചു. ഷോപ്പ് ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഫോറസ്റ്റ് റെസ്ക്യൂവർ അനിൽ തൃച്ചംബരം എത്തി പാമ്പിനെ പിടിച്ചു. പിന്നീട് പാമ്പിനെ ആവാസ സ്ഥലത്ത് വിട്ടയച്ചു. പറക്കും പാമ്പ് എന്നറിയപ്പെടുന്ന മരം കയറി പാമ്പുകളായ ഇവ മുകളിൽ നിന്ന് താഴേയ്ക്ക് തെന്നി പറന്ന് ഇറങ്ങാറുണ്ട്. വിഷം ഉണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.
