ഇരിട്ടിയിൽ ട്രാഫിക് പരിഷ്കരണ നടപടികൾ ശക്തമാക്കണം: നന്മ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി.
1 min read

ഇരിട്ടി: ഇരിട്ടിയിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കാൽനടയാത്ര പോലും ദുഷ്ക്കരമാവും വിധമുള്ള അശാസ്ത്രീയമായ വാഹന പാർക്കിംഗ് ഒഴിവാക്കുന്നതിനുമായി ഇരിട്ടി നഗരസഭ തുടക്കമിട്ട ടൗൺ ട്രാഫിക് പരിഷ്ക്കരണ നടപടികൾ ശക്തമാക്കണമെന്ന് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി പത്താമത് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പയഞ്ചേരിമുക്ക് ട്രാഫിക് ജംഗ്ഷനിൽ പേരാവൂർ റോഡിലും മട്ടന്നൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോളി അഗസ്റ്റിൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി.കെ.ലളിത അനുശോചന പ്രമേയവും വൈസ് പ്രസിഡണ്ട് വി.പി.സതീശൻ പ്രമേയവും അവതരിപ്പിച്ചു.ഡോ.ജി.ശിവരാമകൃഷ്ണൻ, കെ.സുരേശൻ, സി ബാബു, സി.സുരേഷ് കുമാർ, വി.എം.നാരായണൻ, മനോജ് കെ അത്തി തട്ട്, ഷിൻ്റോ മൂക്കനോലിയിൽ ,ഹരീന്ദ്രൻ പുതുശ്ശേരി, എ.ആർ.സുജ, വി.സാവിത്രിഎന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
സന്തോഷ് കോയിറ്റി (ജനറൽ സെക്രട്ടറി) ,ഇ.സിനോജ്, സുമ സുധാകരൻ (സെക്രട്ടറിമാർ), കെ.മോഹനൻ (പ്രസിഡണ്ട്), വി.പി.സതീശൻ, സി.കെ.ലളിത (വൈ.പ്രസിഡണ്ടുമാർ), വി.എം.നാരായണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
