പാർലമെന്റ് ആക്രമണത്തിൽ പ്രതി നീലം ആസാദിന് എഫ്ഐആറിന്റെ പകർപ്പ് നൽകണം എന്ന ഉത്തരവ് സ്റ്റേ ചെയ്തു. ദില്ലി ഹൈക്കോടതിയാണ് വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. വിചാരണ കോടതി നടപടി ചോദ്യം ചെയ്ത് ദില്ലി പോലീസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ജനുവരി 4ന് വീണ്ടും പരിഗണിക്കും.