കൊട്ടിയൂരിൽ ഇനി ഗൂഢപൂജകൾ

1 min read
SHARE

കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. അക്കരെ സന്നിധിയിൽ ഗൂഢ പൂജകൾക്ക് അരങ്ങൊരുങ്ങി. വ്യാഴാഴ്ച ഉച്ച ശീവേലിയോടെ അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങി. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലംവെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിന് മുന്നിൽ നമസ്‌കരിച്ച് പടിഞ്ഞാറെ നടവഴി ആനകളും അക്കരെ സന്നിധാനം വിട്ടു. വെള്ളിയാഴ്ചയും ശനിയാഴ്ചയും കലം പൂജകളാണ് നടക്കുക.