January 23, 2026

കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ രാഷ്ട്രീയ അജണ്ട പാടില്ല; ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

SHARE

കണ്ണൂർ: കണ്ണാടിപ്പറമ്പ് വാരംറോഡ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വാരംറോഡ് കുഞ്ഞമ്മസ്‌മാരക വായനശാലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണാടിപ്പറമ്പ് ടൗൺ ചുറ്റി വാരംറോഡ് ജംഗ്ഷനിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ റനിൽ നമ്പ്രം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു. കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഭിജിത്ത് പി.പി. സ്വാഗതം ആശംസിച്ചു. കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ നിതിൻ കെ. അധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് ടി. അശോകനും ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.