സൗദി അറേബ്യയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം. അടുത്ത വർഷം പ്രാബല്യത്തിൽ വരും.വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണമുണ്ടാകും
1 min read

സൗദി അറേബ്യയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം. വിദേശികൾക്കും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങാൻ അവസരം നൽകുന്ന തീരുമാനം സൗദി മന്ത്രിസഭ അംഗീകരിച്ചു. അടുത്ത വർഷം ഇത് പ്രാബല്യത്തിൽ വരും. പ്രധാനമായും റിയാദിലും ജിദ്ദയിലും ഉള്ള നിശ്ചിത മേഖലകളിലായിരിക്കും ഭൂമി ലഭിക്കുക. ഭൂമി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി കണ്ടെത്തി നിശ്ചയിക്കും.വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും പക്ഷെ നിയന്ത്രണങ്ങളുണ്ടാകും. 180 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദേശം പുറത്തിറങ്ങും. വിപണി വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് വിദേശപൗരന്മാർക്കും ഭൂമിയിലെ ഉടമസ്ഥാവകാശം നൽകുന്നത്. നേരത്തെ, ദീർഘകാല വിസയായ പ്രീമിയം റെസിഡൻസി സൗദി നടപ്പാക്കിയിരുന്നു
