ഉത്തരമേഖലാ റവന്യൂ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വയനാട് ജേതാക്കള്‍
1 min read

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആതിഥ്യം വഹിച്ച ഉത്തരമേഖലാ റവന്യുകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു.
മലപ്പുറം, .കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തു.പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് തഹസില്‍ദാര്‍ പി.സജീവന്‍ നിര്‍വ്വഹിച്ചു.മത്സരത്തില്‍ കോഴിക്കോട് ജില്ലാ ടീമിനെ 33 റണ്‍സിന് പരാജയപ്പെടുത്തി വയനാട് ജേതാക്കളായി.
ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എടുത്തു.കോഴിക്കോടിന് 49 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി.വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു.
