പിഞ്ചുകുഞ്ഞെന്നുപോലും ഓർക്കാതെ! മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു

1 min read
SHARE

മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു. താനെയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അയൽക്കാരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

നവംബർ 20നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.ദിവയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. അതേസമയം സംഭവം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും പെൺകുട്ടിയുടെ കുടുംബം സംഭവം പൊലീസിനെ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.

 

സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ട് ഈ ശനിയാഴ്ചയാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയായ അയൽവാസിയെ പിന്നീട് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.