ഇനി ചമ്മന്തിക്കൊപ്പം കുറച്ച് പ്രോട്ടീൻ ആയാലോ? ഉണ്ടാക്കാം ചെറുപയർ ചമ്മന്തി
1 min read

ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല ചമ്മന്തി ഉണ്ടെങ്കിൽ മലയാളികൾക്ക് സന്തോഷമാണ്. എല്ലാ ദിവസവും തേങ്ങാ കൊണ്ടായിരിക്കും ചമ്മന്തി ഉണ്ടാക്കുക. എന്നാൽ ഇന്നൊരു വെറൈറ്റിക്ക് ചെറുപയർ ഉപയോഗിച്ച് ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. എങ്ങനെ ചെറുപയർ ചമ്മന്തി വീട്ടിലുണ്ടാകാം എന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ :
ചെറുപയർ – അര കപ്പ്
തേങ്ങ ചിരകിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മുളക് പൊടി – അര സ്പൂൺ
വാളൻ പുളി – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം അര കപ്പ് ചെറുപയർ ഒന്ന് ചെറിയ ചൂടിൽ മൂപ്പിച്ചെടുക്കുക. മൂപ്പിച്ചെടുത്ത പയർ ആറിയ ശേഷം വെളുത്തുള്ളിയും ഉപ്പും ചേർത്ത് ഒന്ന് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് തേങ്ങയും മുളകുപ്പൊടിയും കറിവേപ്പിലയും ചേർത്ത് അരക്കുക. ആവശ്യമെങ്കിൽ അരക്കുന്ന സമയത്ത് കുറച്ച് വെള്ളം ചേർക്കാവുന്നതാണ്. രുചികരമായ ചെറുപയർ ചമ്മന്തി റെഡി.
