ഇനി അന്വേഷണം ഒടിടിയിൽ ; ‘തലവൻ’ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് സോണി ലിവ്
1 min read

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ചിത്രം ഇനി ഒടിടി യിലേക്ക് എത്തുകയാണ്. സെപ്റ്റംബർ 10 ന് സോണി ലിവിലൂടെ തലവൻ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് സോഷ്യൽ മീഡിയയിലൂടെയാണ് തലവൻ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടത്. 46.6 കോടി ടോട്ടൽ ബിസിനസ്സ് ആണ് തലവൻ തിയറ്ററിൽ നിന്ന് നേടിയത്. മികച്ച വിജയം നേടിയതിനെ തുടർന്ന് സിനിമയുടെ 65 ദിവസത്തെ വിജയാഘോഷ ചടങ്ങിൽ വച്ച് തലവന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
